ആസാം റൈഫിൾസ് അപേക്ഷ ക്ഷണിച്ചു
വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് ആസാം റൈഫിൾസ് അപേക്ഷ ക്ഷണിച്ചു . ഒക്ടോബർ മുതൽ റിക്രൂട്ട്മെന്റ് ആരംഭിക്കും. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അതതു സംസ്ഥാനത്തിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
യോഗ്യത:
ക്ലാർക്ക്- ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ്ടു ജയം.
കംപ്യൂട്ടർ സ്കിൽ ടെസ്റ്റ്, ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്ക് വേഗം. ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ 30 വാക്ക് വേഗം.
പ്രായം- 18- 25 വയസ്.
പേഴ്സണൽ അസിസ്റ്റന്റ്- ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ്ടു ജയം. കംപ്യൂട്ടർ സ്കിൽ ടെസ്റ്റ്: ഡിക്റ്റേഷൻ- 10 മിനിറ്റിൽ 80 വാക്ക്.
ട്രാൻസ്ക്രിപ്ഷൻ: ഇംഗ്ലീഷ് 50 മിനിറ്റ്/ഹിന്ദി 65 വാക്ക്.
റിലീജിയസ് ടീച്ചർ ജെസിഒ- ഒന്പത് ഒഴിവ്. ബിരുദവും സംസ്കൃതത്തിൽ മധ്യമ/ ഹിന്ദിയിൽ ഭൂഷൻ.
പ്രായം- 18- 23 വയസ്.
ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ- പത്താംക്ലാസ് ജയം (സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്)
പ്രായം- 18- 23 വയസ്.
ലൈൻമാൻ ഫീൽഡ്- പത്താംക്ലാസ് ജയം. ഇലക്ട്രിക്കൽ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
പ്രായം- 18- 23 വയസ്.
റേഡിയോ മെക്കാനിക്ക്-പ്ലസ്ടു ജയം. റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ കംപ്യൂട്ടർ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ്/ ഡോമസ്റ്റിക് അപ്ലയൻസ് ത്രിവത്സര ഡിപ്ലോമ.പ്രായം- 18-23 വയസ്.
മെറ്റൽ സ്മിത്ത്- പത്താംക്ലാസ് ജയം. മെറ്റൽ സ്മിത്ത് ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
പ്രായം- 18-23 ഒഴിവ്.
അപ്ഹോൾസ്റ്റർ-പത്താംക്ലാസ് ജയം. മെറ്റൽസ്മിത്ത് ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്. പ്രായം- 18- 23 വയസ്.
ബാരക് ആൻഡ് റോഡ് ജെസിഒ- പത്താംക്ലാസ് ജയം/ തത്തുല്യം, സിവിൽ എൻജിനിയറിംഗ്പ്രായം- 18-23 വയസ്.
ബ്ലാക്ക് സ്മിത്ത്- പത്താംക്ലാസ് ജയം. പ്രായം- 18- 23 വയസ്.
പ്ലംബർ- പത്താംക്ലാസ് ജയം. പ്ലംബർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
ലബോറട്ടറി അസിസ്റ്റന്റ്- പത്താംക്ലാസ് ജയം (ഇംഗ്ലീഷ്, കണക്ക്, സയൻസ്, ബയോളജി എന്നിവ പഠിച്ച്)പ്രായം- 18- 23 വയസ്
ഫാർമസിസ്റ്റ്- പത്താംക്ലാസ് ജയം. ഫാർമസിയിൽ ദ്വിവത്സര ഡിപ്ലോമ. സ്റ്റേറ്റ് ഫാർമസി കൗണ്സിലിൽ രജിസ്ട്രേഷൻ വേണം.
എക്സ്റേ അസിസ്റ്റന്റ്- പത്താംക്ലാസ് ജയം. റേഡിയോളജി ഡിപ്ലോമ.പ്രായം- 18- 23 വയസ്
സ്റ്റാഫ് നഴ്സ് (സ്ത്രീ)- പത്താംക്ലാസ്/ തത്തുല്യം.നഴ്സിംഗ് ഡിപ്ലോമ. ഹിന്ദി ഭാഷാ പരിജ്ഞാനം.
കൂടുതൽ വിവരങ്ങൾക്ക് www.assamrifles.gov.in വെബ്സൈറ്റ് സന്ദർശിക്കുക.