‘ആയ’ – താൽക്കാലിക നിയമനം

ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ‘ആയ’ തസ്തികയിൽ താൽക്കാലിക നിയമനത്തിനായി പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി.
അപേക്ഷകർ 18-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം.
ഉദ്യോഗാർത്ഥികൾ മേയ് 29-ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം: സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, വാടക്കൽ പി.ഒ., ആലപ്പുഴ – 688003.
ഫോൺ : 9497727049, 9446238125.






