മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്

Share:

എറണാകുളം: കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും മാർക്കറ്റിംഗ് മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കും അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
പ്രായം : 2026 മേയ് 1-നു 30 വയസ് കവിയരുത്.
വേതനം : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 20,000 രൂപ വരെ വേതനം ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 2026 ജൂൺ 1 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ എറണാകുളം,
സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ,
കാക്കനാട്, പിൻ – 682030.
അപേക്ഷ ഫോറത്തിനായി കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2926787.

Share: