സൗജന്യ തൊഴിൽ പരിശീലനം : അപേക്ഷ ക്ഷണിച്ചു

എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്ലസ് 2/ഡിഗ്രി യോഗ്യതയുള്ളവർക്കായി ജൂനിയർ ഡേറ്റ അനലിസ്റ്റ് (ഫിനാൻഷ്യൽ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
18നും 40നും മദ്ധ്യേ പ്രായമുള്ളവർക്കാണ് അവസരം.
6 മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെൻറ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. അഡ്മിഷൻ എടുക്കുന്നതിനുള്ള അവസാന തീയതി മെയ് 31.
കൂടുതൽ വിവരങ്ങൾക്ക് 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക.






