സ്റ്റാഫ് നേഴ്സ്, മെഡിക്കൽ ഓഫീസർ ഒഴിവുകൾ

634
0
Share:

അരുണാചല്‍ പ്രദേശില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫ്നേഴ്സ്, എഎന്‍എം, മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. സ്റ്റാഫ് നേഴ്സ്: 70 ഒഴിവുകള്‍. ശമ്ബളം 20200.
2. എഎന്‍എം: 49 ഒഴിവുകള്‍. ശമ്ബളം 12700.
3. മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) 12 ഒഴിവുകള്‍. ശമ്ബളം 38,000.
4. ഡിസ്ട്രിക്‌ട് പ്രോഗ്രാം മാനേജര്‍ (1). ശമ്ബളം 38,000.
5. കണ്‍സള്‍ട്ടന്റ് (1) ശമ്ബളം 30000.
6. എംഎംയു ഡ്രൈവര്‍ (20 ഒഴിവ്). ശമ്ബളം 10500.
7. മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) പുരുഷന്മാര്‍ക്കുമാത്രം (12) ശമ്ബളം 23000.
8. മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) സ്ത്രീകള്‍. 7 ഒഴിവ്. ശമ്ബളം 23000.
9. ഫാര്‍മസിസ്റ്റ്/ഹെല്‍ത്ത്‌അസിസ്റ്റന്റ് (1) ശമ്ബളം 12700.
10. മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) (1) ശമ്ബളം 38,000.
11. ഓഡിയോളജിസ്റ്റ് & സ്പീച്ച്‌ തെറാപ്പിസ്റ്റ്. രണ്ട് ഒഴിവ്. ശമ്ബളം 25000.
12. ഓപ്ടോമെട്രിസ്റ്റ്. 2 ഒഴിവ്. ശമ്ബളം 25000.
13. സ്പെഷ്യല്‍ എന്യുമറേറ്റര്‍: 2 ഒഴിവ്. ശമ്ബളം 20,000.
വിശദമായ ബയോഡാറ്റ അടങ്ങിയ അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം. കോംപീറ്റന്‍ സി ടെസ്റ്റ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇതുസംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് ഉണ്ടാകില്ല. വിശദവിവരങ്ങള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.nrhmarunachal.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.2018 മാര്‍ച്ച്‌ 31 വരെയുള്ള കരാറിലാണ് നിയമനമെങ്കിലും നീളാന്‍ സാധ്യതയുണ്ട്. യോഗ്യതാ മാനദണ്ഡംTOR നോട്ടിഫിക്കേഷനില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: Mission Directorate, Govt.of Arunachalpradesh, C-sector,Naharlagum
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 25

Share: