അതിഥി അധ്യാപകരെ ആവശ്യമുണ്ട്

Share:

പാലക്കാട്: പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളെജിലെ കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, മലയാളം വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് -എം. സി.എ /എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സും നെറ്റും, കൊമേഴ്സ് – എം.കോമും നെറ്റും ,മലയാളം – എം.എയും നെറ്റും.

കോളെജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തതും മേല്‍ പറഞ്ഞ യോഗ്യതയുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കൊമേഴ്സ് വിഭാഗത്തിന് ജൂണ്‍ 14-നും കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് 18-നും മലയാളം വിഭാഗത്തിന് 20-നുമാണ് കൂടിക്കാഴ്ച്ച. രാവിലെ 10.30 നാണ് ഇന്‍റര്‍വ്യൂ സമയം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.

ഫോണ്‍: 04933 227370

 

Share: