വ്യവസ്ഥകള്‍ പാലിക്കാത്ത സ്വാശ്രയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് കേന്ദ്ര നിർദ്ദേശം

683
0
Share:

ലോധ കമ്മിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിന് അംഗീകാരം നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലം നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. വ്യവസ്ഥകള്‍ പാലിക്കാത്ത കോളജുകള്‍ക്ക് നല്‍കിയ പ്രവേശനാനുമതി താല്‍ക്കാലികമായി തടഞ്ഞുവെക്കാന്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.

ലോധ കമ്മിറ്റി പുതിയ മെഡിക്കല്‍ കോളജുകള്‍ക്കും നിലവിലുള്ളവയിലെ സീറ്റ് വര്‍ധനക്കും അംഗീകാരം നല്‍കിയത് ഉപാധികളോടെയായിരുന്നു. ഈ കോളജുകള്‍ അധ്യാപകരുടെ വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ക്ലിനിക്കല്‍ സൗകര്യങ്ങള്‍, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ സപ്തംബര്‍ പത്തിനകം സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർദ്ദേശം. ആവശ്യമായ ക്രമീകരണം വരുത്തി 20ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു്. ഇത് ലോധ കമ്മിറ്റിയെ അറിയിക്കുകയും വേണം. നടപടി പൂര്‍ത്തിയാകാത്ത കോളജുകള്‍ക്ക് 26നകം ചെയ്യാനും സമയം അനുവദിച്ചിരുന്നു. എന്നിട്ടും വ്യവസ്ഥ പാലിക്കാത്ത കോളജുകളുടെ പ്രവേശനാനുമതിയാണ് താല്‍ക്കാലികമായി തടഞ്ഞത്.

Share: