ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

235
0
Share:

കോഴിക്കോട് ഗവ. ലോ കോളേജില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ ശരിപകര്‍പ്പുകളും സഹിതം മേയ് 15 ന് കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. നിയമം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് രാവിലെ 10.30 നും മാനേജ്‌മെന്റ് വിഷയത്തിന് ഉച്ചയ്ക്ക് 1.30 നും ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം.

Share: