മേട്രന് കം റസിഡൻറ് ട്യൂട്ടര്‍ ഒഴിവ്

പാലക്കാട് : പട്ടികജാതിവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം, തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മേട്രന് കം റസിഡൻറ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 18 ന് രാവിലെ 10.30 ന് പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൂടിക്കാഴ്ച നടത്തും.
ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ് എന്നീ യോഗ്യതയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
ഫോണ്‍: പാലക്കാട് – 0491-2505005, ജി.എം.ആര്.എസ് കുഴമന്ദം – 049222171217 , ജി.എം.ആര്.എസ് തൃത്താല – 04662004547.





