യോഗ ട്രെയിനർ : അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവ. മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അമ്പത് വയസ്സിൽ താഴെ പ്രായമുള്ള യോഗ്യരായ സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിയ്ക്കുക.
പ്രവർത്തി പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പികൾ സഹിതം ആഗസ്റ്റ് 21 വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി ഗവ. മഹിളാമന്ദിരം, തൃപ്പൂണിത്തുറ പി ഒ, ചമ്പക്കര, പിൻ : 682038 എന്ന വിലാസത്തിൽ എത്തിക്കണം.






