മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 315 ഒഴിവുകൾ

687
0
Share:

ഐ.ടി.ഐ യോഗ്യതയുള്ളവരില്‍നിന്ന് മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
മെഷിനിസ്റ്റ് (15), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (10), ഫിറ്റര്‍ (40), മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ് (10), റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് (10), ഇലക്ട്രോപ്ളെയ്റ്റര്‍ (10), വെല്‍ഡര്‍ -ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (15), പെയിന്‍റര്‍ (ജനറല്‍ -10), മാസണ്‍ -ബി.സി (10), ടെയ്ലര്‍ (15), പാറ്റേണ്‍ മെയ്ക്കര്‍ (10) എന്നിവയില്‍ ഒരു വര്‍ഷമാണ് അപ്രന്‍റിഷിപ്.
മെക്കാനിക് (ഡീസല്‍ -25), ഫൗണ്ട്റിമാന്‍ (5), മെക്കാനിക് റേഡിയോ ആന്‍ഡ് റഡാര്‍ (എയര്‍ക്രാഫ്റ്റ് -15), പവര്‍ ഇലക്ട്രീഷന്‍ (15), ഷിപ്റൈറ്റ് സ്റ്റീല്‍ (15), പ്ളംബര്‍ (20), പൈപ്പ് ഫിറ്റര്‍ (15), റിഗര്‍ (ഹെവി ഇന്‍ഡസ്ട്രീസ്-10), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (10), ക്രെയ്ന്‍ ഓപറേറ്റര്‍ (10), ഷിപ്റൈറ്റ് വുഡ് (15) എന്നിവയില്‍ രണ്ടു വര്‍ഷമാണ് അപ്രന്‍റിഷിപ്.
50 ശതമാനം മാര്‍ക്കോടെ പത്താം ക്ളാസും 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും (നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) വിജയിച്ചവരാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകര്‍ 1996 ഏപ്രില്‍ ഒന്നിനും 2003 മാര്‍ച്ച് 31നുമിടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടിക വിഭാഗത്തില്‍പെട്ടവര്‍ക്ക് അഞ്ചു വര്‍ഷം ഇളവ് ലഭിക്കും.
ശാരീരിക ക്ഷമത: ഉയരം 150 സെ.മീ, തൂക്കം 45 കിലോഗ്രാം, നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം.
പത്താം തരം, ഐ.ടി.ഐ പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലാണ് പ്രാഥമിക ലിസ്റ്റ് തയാറാക്കുക. ലിസ്റ്റില്‍പെട്ടവരെ ഡിസംബറില്‍ നടക്കുന്ന എഴുത്തുപരീക്ഷക്ക് വിളിക്കും. അഭിമുഖവും വൈദ്യപരിശോധനയും 2017 ഫെബ്രുവരിയാണ് നടക്കുക. മാര്‍ച്ച് മൂന്നിന് പരിശീലനം ആരംഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ അഞ്ച് കോപ്പി, പത്താം ക്ളാസ്, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍ കാര്‍ഡിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം: പി.ബി നമ്പര്‍ 10035 ജി.പി.ഒ, മുംബൈ-400001. സാധാരണ പോസ്റ്റായാണ് അയക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 14. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിന് www.davp.nic.in/WriteReadData/ADS/eng_10702_459_1617b.pdf

Share: