പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

Share:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും പ്രഗത്ഭരായ, ലോക പ്രശസ്ത ചലച്ചിത്രകാരന്മ്മാരെ ഭാരതത്തിന് സംഭാവന നല്കിയതുമായ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ കോഴ്‌സുകളിലേക്ക് ദേശീയതലത്തിലുള്ള പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

സിനിമയുടെ സാങ്കേതികതയും അഭിനയത്തിന്‍െറ വ്യാകരണവും തിരക്കഥാരചനയുടെ ശൈലിയും പഠിക്കാനുള്ള ഏറ്റവും മികച്ച പഠനമാണ് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. അഭിനയക്കളരി മുതല്‍ സംവിധാനം വരെയുള്ള മേഖലകളില്‍ പ്രായോഗിക പരിശീലനത്തോടുകൂടി ഇവിടെ പഠിക്കാം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇന്ത്യയിലെ ചലച്ചിത്രപഠന പരിശീലനരംഗത്തെ സുപ്രധാന സ്ഥാപനമാണ്.
സിനിമ, ടെലിവിഷന്‍ എന്നീ വിഭാഗങ്ങളിലായി 11 കോഴ്സുകളാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: ബിരുദം.
കോഴ്സുകള്‍ (സിനിമ)

1. പി.ജി ഡിപ്ളോമ ഇന്‍ ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍പ്ളേ റൈറ്റിങ്
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
യോഗ്യത: ബിരുദം
സീറ്റ്: 10

2. പി.ജി ഡിപ്ളോമ ഇന്‍ സിനിമറ്റോഗ്രഫി

ദൈര്‍ഘ്യം: മൂന്നു വര്‍ഷം
യോഗ്യത: ബിരുദം
സീറ്റ്: 10

3. പി.ജി ഡിപ്ളോമ ഇന്‍ സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
സീറ്റ്: 10
യോഗ്യത: ബിരുദം (ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് പഠിച്ചിരിക്കണം)

4. പി.ജി ഡിപ്ളോമ ഇന്‍ എഡിറ്റിങ്
യോഗ്യത: ബിരുദം
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
സീറ്റ്: 10

5. പി.ജി ഡിപ്ളോമ ഇന്‍ ആക്ടിങ്
യോഗ്യത: ബിരുദം
ദൈര്‍ഘ്യം: രണ്ടു വര്‍ഷം
സീറ്റ്: 10

6. പി.ജി ഡിപ്ളോമ ഇന്‍ ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍
യോഗ്യത: ഫൈന്‍ ആര്‍ട്സ് ബിരുദം
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
സീറ്റ്: 10

7. പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫീച്ചര്‍ ഫിലിം സ്ക്രീന്‍പ്ളേ റൈറ്റിങ്
യോഗ്യത: ബിരുദം
ദൈര്‍ഘ്യം: ഒരു വര്‍ഷം
സീറ്റ്: 12

ഇതോടൊപ്പം ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. ടി.വി ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമറ്റോഗ്രഫി, വിഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടി.വി എന്‍ജിനീയറിങ് എന്നീ നാല് പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.
ഓരോ കോഴ്സിനും 12 സീറ്റുകള്‍ വീതമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൗണ്ട് റെക്കോഡിങ് കോഴ്സിന് ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് പഠിച്ചിരിക്കണം.
അപേക്ഷാരീതി:
www.ftiindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ എട്ടു മുതല്‍ അപേക്ഷിക്കാം. അവസാന തീയതി 2015 ജൂലൈ എട്ട്.

അപേക്ഷാ ഫീസ് 2150 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 650 രൂപ). അക്കൗണ്ട്സ് ഓഫിസര്‍, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ എന്ന പേരില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്‍െറ പുണെയില്‍ മാറാവുന്ന ഡി.ഡി ആയി ഫീസ് അടക്കണം.
ഓണ്‍ലൈനായി അപേക്ഷിച്ചതിന്‍െറ പ്രിന്‍റൗട്ട് ഡിക്ളറേഷന്‍ സ്ളിപ്പില്‍ ഒപ്പിട്ട് ഡി.ഡിക്കൊപ്പം സമര്‍പ്പിക്കണം ജൂലൈ 15നകം സമര്‍പ്പിക്കണം. The Controller of Examination, Film and Television Institute of India, Law College Road, Pune 411 004 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

Share: