എഡ്യൂസാറ്റ് സ്റ്റുഡിയോ: കരാര്‍ നിയമനം

Share:

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എഡ്യൂസാറ്റ് സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍ തസ്തികയില്‍ എം.സി.എ/ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സര്‍ട്ടിഫിക്കേഷന്‍ ഓണ്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് യോഗ്യതകള്‍ ഉണ്ടാവണം. ടെലികാസ്റ്റിംഗ് സ്റ്റുഡിയോയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 40,000 രൂപ വേതനം.
നെറ്റ് വര്‍ക്ക് അസിസ്റ്റന്റ് തസ്തികയില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കുകളില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌സിലോ/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സിലോ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും ടെലികാസ്റ്റിംഗ് സ്റ്റുഡിയോയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. 25,000 രൂപ വേതനം. ക്യാമറാമാന്‍ തസ്തികയില്‍ വീഡിയോഗ്രാഫിയിലോ സിനിമാറ്റോഗ്രാഫിയിലോ ഉള്ള മൂന്നു വര്‍ഷ ഡിപ്ലോമ, ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മൂന്നു വര്‍ഷ ഡിഗ്രി/ഡിപ്ലോമ/ടെലികാസ്റ്റിംഗ് സ്റ്റുഡിയോയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. 20,000 രൂപ വേതനം.
എഡിറ്റര്‍ കം അനിമേറ്റര്‍ തസ്തികയില്‍ ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നോ മള്‍ട്ടി മീഡിയ ഡിപ്ലോമ, ടെലികാസ്റ്റിംഗ് സ്റ്റുഡിയോയിലെ അഞ്ച് വര്‍ഷ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ വേണം. വീഡിയോ എഡിറ്റിംഗിലും/കണ്ടെന്റ് ഡെവലപ്‌മെന്റിലും പ്രവൃത്തി പരിചയം, എഫ്‌സി.പി/അഡോബ് പ്രീമിയര്‍/മറ്റേതെങ്കിലും ഡിജിറ്റല്‍ എഡിറ്റിംഗ് സോഫ്റ്റ്‌വെയറില്‍ ഉള്ള അറിവ് എന്നിവ അഭിലഷണീയം. 25,000 രൂപ വേതനം.
പ്രാക്ടിക്കല്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, നെറ്റ് വര്‍ക്ക് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ടെസ്റ്റും അഭിമുഖവും ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11നും, ക്യാമറാമാന്‍, എഡിറ്റര്‍ കം അനിമേറ്റര്‍ തസ്തികയിലേയ്ക്കുള്ള ടെസ്റ്റും അഭിമുഖവും 10ന് രാവിലെ 11നും തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിനു കീഴിലെ തിരുവനന്തപുരം (പാളയം) സര്‍ക്കാര്‍ സംസ്‌കൃത കോളേജ് കാമ്പസിലെ എഡ്യൂസാറ്റ് സ്റ്റുഡിയോയില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10ന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനാവശ്യമായ അസല്‍ രേഖകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.

Share: