ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുഃ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ‘വി വിഷൻ പ്ലസ്’ പദ്ധതി പ്രകാരം 2026-27 വർഷത്തെ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിന് ശേഷം പ്രവേശനം ലഭിക്കാത്തവർക്ക് ഒരു വർഷത്തെ പരിശീലനത്തിനായി 54,000/- രൂപയാണ് ഗ്രാൻഡ് അനുവദിക്കുന്നത്. സംസ്ഥാനത്ത് എംപാനൽ ചെയ്ത സ്ഥാപനങ്ങളിലൂടെ പരിശീലനം നേടാവുന്നതാണ്.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്.
യോഗ്യരായ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വൈകുന്നേരം അഞ്ചു മണി.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലോ 0471-2737238 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.




