താൽക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സ്പെഷ്യലിസ്റ് (അനസ്തേഷ്യ , സർജറി ) തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.ആറുമാസ കാലയളവിലേക്കാണ് നിയമനം.
താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 14 ( വെള്ളി ) രാവിലെ 11ന് മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. രാവിലെ 10.30 മുതൽ 11.50 വരെ ആയിരിക്കും രജിസ്ട്രേഷൻ.
സർക്കാർ പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും.
ഫോൺ: 0484 2754000






