ട്രേഡ്സ്മാന് നിയമനം
പാലക്കാട് : ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്കും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി വിജയവും കെ.ജി.സി.ഇ/എന്‍.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ യുമാണ് യോഗ്യത.
ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് ഫെബ്രുവരി നാലിനും ട്രേഡ്സ്മാന് തസ്തികയിലേക്ക് ഫെബ്രുവരി മൂന്നിനും രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാര്‍ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gecskp.ac.in