ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം

വയനാട് : മാനന്തവാടി സര്‍ക്കാര്‍ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് അഭിമുഖം നടത്തും.
മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി/എംടെക്ക് ഇലക്ട്രോണിക്സ് ബിരുദവും, യു.ജി.സി നെറ്റ്/ഗേറ്റ് അല്ലെങ്കില്‍ മറ്റ് യോഗ്യതാ പരീക്ഷകളും പാസായവര്‍ക്ക് പങ്കെടുക്കാം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്റ്റ്വെയറുകള്, മൈക്രോസ്ട്രിപ്പ് ആൻറിന അറേകള്‍, ആൻറിന മെഷര്മെൻറകള്, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് മൂന്ന് രാവിലെ 10 ന് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
വിവരങ്ങള്‍ക്ക്: http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf
ഫോണ്‍: 9447959305, 8848629527.






