നേഴ്സിംഗ് ഓഫീസർ :താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു സയൻസ്, ജി.എൻ.എം / ബി.എസ്.സി നേഴ്സിംഗ്, കെ.എൻ.സി (KNC) രജിസ്ട്രേഷൻ
പ്രായം 18 മുതൽ 36 നും മധ്യേ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 11 ന് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും ഇൻ്റർവ്യൂവിലും പങ്കെടുക്കേണ്ടതാണ്. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10:30 വരെ മാത്രമായിരിക്കും.





