ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ അവസരങ്ങള്‍

Share:

കേരള സര്‍ക്കാര്‍ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

പത്തു വര്‍ഷം ഗ്രാമീണവികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.

സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31.

Share: