ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് : അപേക്ഷ ക്ഷണിച്ചു
ഇന്ത്യ൯ കോസ്റ്റ് ഗാര്‍ഡ് ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തി കകളാണിവ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആയതിനാൽ എസ്.സി, എസ്. ടി, വിഭാഗക്കാരായ പുരുഷന്മാര്ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75000 രൂപക്കടുത്ത് ശമ്പളം ലഭിക്കും. ഓണലൈന് വഴിയാണ് അപേക്ഷിക്കേണ്ടത്.
- ജനറല്‍ ഡ്യൂട്ടി: ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളില്‍ പ്ലസ്ടു, 55% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 01/07/1988 നും 30/06/1997 നും ഇടയിൽ.
- ജനറല്‍ ഡ്യൂട്ടി –പൈലറ്റ്– ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളില്‍ പ്ലസ്ടു, 55% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. 01/07/1988 നും 30/06/1997 നും ഇടയില്‍.
അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് മുഖേന.
അവസാന തീയതി: മെയ് 20