ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിൻറിംഗ് ) ടെക്നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക്, പി.എസ്.സി. റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക നിയമനത്തിന് അഭിമുഖത്തിന് ക്ഷണിക്കുന്നു.
അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിൻറിംഗ്) ടെക്നിഷ്യൻ ട്രേഡിൽ ഇ/ബി/ടി കാറ്റഗറിയിലും, ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്സ് / മാനുഫാക്ചറിംഗ് / പ്രൊഡക്ഷൻ / ഓട്ടോമൊബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും അല്ലെങ്കിൽ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ മുസ്ലിം കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്സ് / ആട്ടോമേഷൻ റോബോട്ടിക്സ് / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. അല്ലെങ്കിൽ എൻ.എ.സിയും 3 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 17 ഉച്ചയ്ക്ക് 1.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇൻ റ ർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2459255.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിൻറനൻസ് ട്രേഡിൽ ഹിന്ദു നാടാർ വിഭാഗത്തിലും ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ടക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 17 രാവിലെ 11ന് നടത്തുന്നു.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ NTC മുന്നു വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളും പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.






