കേന്ദ്ര സേനകളില്‍ മെഡിക്കല്‍ ഓഫീസർ : 661 ഒഴിവുകൾ

Share:

കേന്ദ്രസേനകളില്‍ ഗ്രൂപ്പ് എ മെഡിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പ൪: A-VI-I/2016-Rectt. (MOSB-2016)

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസ൪(ഡെപ്യൂട്ടി കമാന്‍ഡന്‍റ്)-332
യോഗ്യത: അലോപ്പതിയില്‍ ഇന്ത്യ൯ മെഡിക്കൽ കൌണ്‍സിൽ ആക്റ്റ് 1956- ന്‍റെ ഒന്ന്‍/രണ്ട് ഷെഡ്യൂളിലോ മൂന്നാം ഷെഡ്യൂളിന്‍റെ പാര്‍ട്ട് രണ്ടിലോ പറയുന്ന യോഗ്യത ഉണ്ടാവണം.
റോട്ടേറ്റിംഗ് ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവണം.
സ്പെഷ്യലൈസേഷന്‍ വേണ്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം./ഡിപ്ലോമ വേണം.
പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ 40 വയസ്സിൽ കൂടരുത്.
മെഡിക്കൽ ഓഫീസ൪(അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്)- 428
യോഗ്യത: അലോപ്പതിയില്‍ ഇന്ത്യ൯ മെഡിക്കൽ കൌണ്‍സിൽ ആക്റ്റ് 1956- ന്‍റെ ഒന്ന്‍/രണ്ട് ഷെഡ്യൂളിലോ മൂന്നാം ഷെഡ്യൂളിന്‍റെ പാര്‍ട്ട് രണ്ടിലോ പറയുന്ന യോഗ്യത ഉണ്ടാവണം. റോട്ടേറ്റിംഗ് ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവണം.
പ്രായം: 30 വയസ്സിൽ താഴെ.

ഡെന്‍റൽ സര്‍ജ൯ (അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്) -1
60 % മാര്‍ക്കോടെ ഡെന്‍റൽ സര്‍ജറിയിൽ ബിരുദം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം: 35 വയസ്സിൽ താഴെ.
അപേക്ഷിക്കേണ്ട വിധം: www.crpf.nic.in എന്ന വെബ്സൈറ്റ് വഴി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10

Share: