ടീച്ചർ കം ആയ ഒഴിവ്

Share:

തിരുഃ വാമനപുരം: ബ്ളോക്ക് പഞ്ചായത്ത് 2022 – 23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിൻറർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ്ഗ സങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ കളം പദ്ധതി നടപ്പിലാക്കുന്നതിനായി “ടീച്ചർ കം ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നുള്ളവരാകണം.

ആകെ ഒഴിവുകൾ:  ഒന്ന്.

വിദ്യാഭ്യാസയോഗ്യത: പ്രി. പ്രൈമറി ടിടിസി / പ്ലസ് ടു/ ടി ടി സി.

പ്രായപരിധി: 21 മുതൽ 40 വയസ്.

നിയമന കാലാവധി: 2023 മാർച്ച് 31 വരെ.

പ്രതിമാസവേതനം:  10,000 രൂപ

അഭിമുഖം വഴിയാണ് നിയമനം.

പ്രവൃത്തി പരിചയമുള്ളവർക്കും തദ്ദേശവാസികൾക്ക് മുൻഗണന.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുര നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

അവസാന തീയതി:  ഡിസംബർ 31.

Share: