ഐ.ടി.ഐക്കാര്‍ക്ക് അവസരം

775
0
Share:

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ ഐ.ടി.ഐക്കാര്‍ക്ക് അപ്രന്‍റീസാവാന്‍ അപേക്ഷിക്കാ വുന്ന 335 ഒഴിവുകൾ .
മെഷിനിസ്റ്റ് (10) ,
ഇന്‍സ്ട്രുമെന്‍റ് മെകാനിക് (10),
ഫിറ്റര്‍ (40),
മെകാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്(15),
റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് മെകാനിക് (10),
ഇലക്ട്രോപ്ളേറ്റര്‍(5), വെല്‍ഡര്‍(ഗ്യാസ് ആന്‍ഡ് ഇലക്ട്)(20),
പെയിന്‍റര്‍(25), മാസണ്‍ (10),
ഐ.ടി ആന്‍ഡ് ഇ.എസ്.എം (10),
ടര്‍ണര്‍ (15),
ഇലക്ട്രോണിക് മെകാനിക് (10),
ഇലക്ട്രിഷ്യന്‍ (20)
എന്നിവയില്‍ ഒരു വര്‍ഷവും മെകാനിക് (ഡീസല്‍ (25),
ഫൗണ്ടറി മാന്‍ (5),
മെകാനിക് റേഡിയോ ആന്‍ഡ് റഡാര്‍ (എയര്‍ക്രാഫ്റ്റ് ^10),
പവര്‍ ഇലക്ട്രിഷ്യന്‍ (10),
ഷിപ്റൈറ്റ് സ്റ്റീല്‍(20),
പൈപ്പ് ഫിറ്റര്‍ (10),
പ്ളംബര്‍ (10),
റിഗര്‍ (ഹെവി ഇന്‍ഡസ്ട്രീസ^15),
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (15),
കാര്‍പെന്‍റര്‍ (15) എന്നിവയില്‍ രണ്ടുവര്‍ഷവുമാണ് പരിശീലനം.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍, 65 ശതമാനം മാര്‍ക്കോടെ അതത് ട്രേഡില്‍ ഐ.ടി.ഐ വിജയം .
പ്രായപരിധി: 1995 മാര്‍ച്ച് 31നും 2002 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷം ഇളവ് ലഭിക്കും.
ശാരീരിക ക്ഷമത: നീളം 150 സെ.മീ, തൂക്കം 45 കിലോഗ്രാം, നെഞ്ചളവ് അഞ്ച് സെ.മി വികസിപ്പിക്കാന്‍ കഴിയണം. കാഴ്ചശക്തി 6/6, കേള്‍വി ശക്തി 6/9.
സ്വകാര്യ/ സര്‍ക്കാര്‍ മേഖലയില്‍ മുമ്പ് പരിശീലനം നേടിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
സ്റ്റെപ്പെന്‍ഡ്: രു .6126, 7002, 7877, (പരിശീലന കാലയളവ് അനുസരിച്ച് )
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം അടിസ്ഥാനത്തില്‍. ഡിസംബറിലെ അവസാന ആഴ്ചയിലായിരിക്കും പരീക്ഷ.
എഴുത്ത് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവരെ അഭിമുഖത്തിന് വിളിക്കും.
2016 ഏപ്രില്‍ ഒന്നിന് ട്രെയിനിങ് ആരംഭിക്കും.
അപേക്ഷിക്കേണ്ട വിധം:www.davp.nic.in ല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് മെട്രികുലേഷന്‍ മാര്‍ക്ക് ലിസ്റ്റ്, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, ജാതി, ശാരീരിക യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡിന്‍െറ പകര്‍പ്പ്, മേല്‍വിലാസം എഴുതി അഞ്ചുരൂപയുടെ സ്റ്റാമ്പ് പതിച്ച 25*10 സെ.മീ നീളമുള്ള എന്‍വലപ് സഹിതം അപേക്ഷിക്കണം.
അവസാന തീയതി ഒക്ടോബര്‍ 31.

Share: