എക്സിക്യൂട്ടീവ് ഓഫീസർ നിയമനം

തൃശ്ശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻ റെ പത്തനംതിട്ട, കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400-1,10,300 ശമ്പള സ്കെയിലുള്ളവർക്കും അതിനു താഴെ 41,300-87,000 വരെ ശമ്പള സ്കെയിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂലായ് 28-ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ. പാർക്ക്, പൂത്തോൾ പി.ഒ., തൃശ്ശൂർ, പിൻ: 680 004 എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ: 0487 2386871.





