ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ

Share:

തിരുഃ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400-1,10,300 ശമ്പള സ്‌കെയിലുള്ളവർക്കും അതിനു താഴെ 41,300 – 87,000 വരെ ശമ്പള സ്‌കെയിലുള്ളവർക്കും അപേക്ഷിക്കാം.

ചട്ടപ്രകാരമുള്ള അപേക്ഷകൾ സെപ്റ്റംബർ 5ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ പി. ഒ., തൃശ്ശൂർ, പിൻ: 680004 എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0487 2386871 വിലാസത്തിൽ ലഭിക്കണം.

Share: