ഇൻഡസ്ട്രിയൽ മെയിൽ നഴ്സ്

യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് കേരള സർക്കാരിൻറെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) നഴ്സിംഗ് തസ്തികയിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് മാത്രമാണ് അവസരം. ഇൻഡസ്ട്രിയൽ നഴ്സ് തസ്തികയിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ- 100
പ്രതിമാസ ശമ്പളം: എ ഇ ഡി. 5,000 (എല്ലാ അലവൻസുകളും ഉൾപ്പെടെ)
വിദ്യാഭ്യാസ യോഗ്യത : ബി എസ് സി നഴ്സിംഗ് (HAAD (DOH) / DHA ലൈസൻസുള്ളവർക്ക് മുൻഗണന)
പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം
താഴെപ്പറയുന്ന മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന:
ഐ സി യൂ , എമർജൻസി, ഓയിൽ &ഗ്യാസ് നഴ്സിംഗ്
പ്രായപരിധി: 40 വയസ്സിൽ താഴെ
മറ്റ് ആനുകൂല്യങ്ങൾ :
കമ്പനി നൽകുന്ന താമസസൗകര്യം, വിദൂര പ്രദേശങ്ങളിൽ നിയമനം ലഭിച്ചാൽ ഭക്ഷണം, ഗതാഗത സൗകര്യം
വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, 30 ദിവസത്തെ വാർഷിക അവധി (പൂർണ ശമ്പളത്തോടെ)
ജോലി സമയം : ആഴ്ചയിൽ 60 മണിക്കൂർ
അപേക്ഷിക്കേണ്ട വിധം :
താൽപര്യമുള്ളവർ പുതുക്കിയ CV, പാസ്പോർട്ട് കോപ്പി,വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഇമെയിൽ ചെയ്യണം.
ഇമെയിൽ: gcc@odepc.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 .
കൂടുതൽ വിവരങ്ങൾക്ക്: https://odepc.kerala.gov.in/job/recruitment-of-male






