എം ബി എ : അപേക്ഷ ക്ഷണിച്ചു
ഇൻഡോറിലെ ദേവി അഹല്യ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് എനർജി ആൻഡ് എൻവയണ്‍മെന്റ് സ്റ്റഡീസ് എംബിഎ, പിജി ഡിപ്ലേമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . എൻജിനിയർമാരെയും എനർജി ഓഡിറ്റർമാരെയും ഉദ്ദേശിച്ച് വിദൂര പഠന രീതിയിലാണു കോഴ്സ് നടത്തുന്നത്. എംബിഎ കോഴ്സിന്റെ കാലാവധി മൂന്നു വർഷവും ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒന്നര വർഷവുമാണ്.
യോഗ്യത: ബിടെക് അല്ലങ്കിൽ എംഎസ്സി ഫിസിക്സ് പഠിച്ച് 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
സീറ്റുകൾ: ഓരോ കോഴ്സിനും യഥാക്രമം 60, 40 സീറ്റുകളാണുള്ളത്.
അവസാന തീയതി : ജൂണ്‍ 30.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://www.se es.dauniv.ac.in