പ്രോജക്ട് കോഡിനേറ്റര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ -സൂപ്പര്‍വൈസര്‍ ഒഴിവ്

Share:

പാലക്കാട്: മലമ്പുഴ ഗിരിവികാസ് സ്‌കൂളില്‍ പ്രോജക്ട് കോഡിനേറ്റര്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ -സൂപ്പര്‍വൈസര്‍ ഒഴിവുകള്‍ നിലവിലുണ്ട്.
പ്രോജക്ട് കോഡിനേറ്റര്‍ ഒഴിവിലേക്ക് ഏതെങ്കിലും പഠന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ യോഗ്യതയായി പരിഗണിക്കും. വാര്‍ഡന്‍ – സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് ബിരുദമാണ് യോഗ്യത.
സ്‌കൂളില്‍ മുഴുവന്‍ സമയവും താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്രോജക്ട് കോഡിനേറ്റര്‍ക്ക് പ്രതിമാസം 15,000 രൂപയും വാര്‍ഡന്‍- സൂപ്പര്‍വൈസര്‍ക്ക് 12,000 രൂപയുമാണ് ഹോണറേറിയം. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ ജില്ലാ യൂത്ത് കോഡിനേറ്റര്‍ ആന്‍ഡ് പ്രോജക്ട് ഡയറക്ടര്‍, ഗിരിവികാസ്, മലമ്പുഴ, പാലക്കാട് 678651 എന്ന വിലാസത്തിലോ girivikaspalakkad@gmail.com എന്ന മെയിലിലോ സെപ്തംബര്‍ 16 നകം അപേക്ഷിക്കണം.

ഫോണ്‍: 0491 2505024, 9447632362

Share: