ആരോഗ്യരംഗത്തു ഒഴിവുകൾ

Share:

പത്തനംതിട്ട ഡിസ്ട്രിക്ട് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ ഓഫിസർ (ഒമ്പത്)- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ.

മെഡിക്കൽ ഓഫിസർ-ആയുഷ് (ഒന്ന്)- ബി.എച്ച്.എം.എസ്.

ഡിസ്ട്രിക്ട് ഫീൽഡ് കോഒാഡിനേറ്റർ-പാലിയേറ്റിവ് കെയർ പ്രോജക്ട്(ഒന്ന്)- ബി.എസ്.ഡബ്ല്യൂവും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും എം.എസ്.ഡബ്ല്യൂയുവും ഒരുവർഷത്തെ പ്രവർത്തി പരിചയവും.

അസിസ്റ്റൻറ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ (ഒന്ന്)-എം.എച്ച്.എ/ എം.എസ്സി ഹോസ്പിറ്റൽ മാനേജ്മെൻറ്, രണ്ടുവർഷത്തെ പ്രവർത്തി പരിചയം.

ജൂനിയർ കൺസൾട്ടൻറ് -ഡോക്യുമെേൻറഷൻ ആൻഡ് കമ്യൂണിക്കേഷൻ (ഒന്ന്)- എം.സി.ജെ/ എം.എ ഇംഗ്ലീഷും പി.ജി ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ , മാസ് കമ്യൂണിക്കേഷൻ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം.

പബ്ലിക് റിലേഷൻ ഓഫിസർ (മൂന്ന്)- എം.ബി.എ/ എം.എച്ച്.എ/ എം.പി.എച്ച്/ എം.എസ്.ഡബ്ല്യൂ/ എം.എസ്സി ഹോസ്പിറ്റൽ മാനേജ്മെൻറ്, രണ്ടുവർഷത്തെ പ്രവർത്തി പരിചയം.

പബ്ലിക് റിലേഷൻ ഓഫിസർ കം ലെയ്സൺ ഓഫിസർ– (നാല്)- എം.ബി.എ/ എം.എച്ച്.എ/ എം.പി.എച്ച്/ എം.എസ്.ഡബ്ല്യൂ/ എം.എസ്സി ഹോസ്പിറ്റൽ മാനേജ്മെൻറ്, രണ്ടുവർഷത്തെ പ്രവർത്തിപരിചയം.

ഓഫിസ് സെക്രട്ടറി (ഒന്ന്)-ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഓഫിസ് മാനേജ്മെൻറിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയം.

അഡോളസൻറ് ഹെൽത്ത് കൗൺസിലർ-(ഒന്ന്)- സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ ആന്ത്രോപോളജി/ഹ്യൂമൻ ഡെവലപ്മെൻറ് ബിരുദം, രണ്ടുവർഷത്തെ പ്രവർത്തിപരിചയം.

അക്കൗണ്ടൻറ്-ബി.കോം വിത്ത് ടാലി, രണ്ടുവർഷത്തെ പ്രവർത്തിപരിചയം.
ഒപ്റ്റോമെട്രിസ്റ്റ്/ ഒഫ്താൽമിക് അസിസ്റ്റൻറ്- സയൻസ് സ്ട്രീമിൽ 12ാം ക്ലാസ് വിജയം, ഒഫ്താൽമിക് അസിസ്റ്റൻറ് ഡിപ്ലോമ/ ഒപ്റ്റോമെട്രി/ ഒഫ്താൽമിക് അസിസ്റ്റൻറ് ഡിപ്ലോമ.

എം.ഐ.എസ് അസിസ്റ്റൻറ് (ഒന്ന്)- ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
ഓഡിയോമെട്രിക് അസിസ്റ്റൻറ് (ഒന്ന്)- ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച്.

ലാബ് ടെക്നീഷ്യൻ (ഒന്ന്)- പ്ലസ്ടു സയൻസും എം.എൽ.ടി ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തിപരിചയവും.

ജെ.സി ഓർത്തോഡോണ്ടിക്സ് (ഒന്ന്)- ഓർത്തോഡോണ്ടിക്സിൽ ബിരുദാനന്തര ബിരുദം.

 

സീനിയർ ട്രീറ്റ്മെൻറ് ലാബ് സൂപ്പർവൈസർ(രണ്ട്)- പ്ലസ്ടു സയൻസും എം.എൽ.ടി, ബാക്ടീരിയോളജിക്കൽ ലബോറട്ടി വിഭാഗത്തിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം, ടുവീലർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
www.arogyakeralam.gov.in  -ൽ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം, ലാഹേത്ത് ബിൽഡിങ്, സെക്കൻഡ് ഫ്ലോർ, ഡോക്ടേഴ്സ് െലെൻ, ജനറൽ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0468 2325504.

Share: