അസി. പ്രൊഫസർ: താത്കാലിക നിയമനം

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷി – കാഴ്ച വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത അസിസ്റ്റൻറ് പ്രൊഫസർ (പ്രസൂതിതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൽ ആൻറ് സർജറിയിൽ (ബി.എ.എം.എസ്) ബിരുദവും, ആയുർവേദം (പ്രസൂതിതന്ത്രം) വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പള സ്കെയിൽ 57,700-1,00,398 രൂപ.
പ്രായപരിധി 01/01/2026 ന് 22 നും 46 നും മദ്ധ്യേ.
തത്പരരായ ഉദ്യോഗാർഥികൾ ജൂലൈ 30 നകം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കേണ്ടതാണ്.






