സ്റ്റാഫ് സെലക്ഷൻ കമീഷൻ 183 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമീഷൻ കർണാടക, കേരള ഓഫീസുകളിൽ വിവിധ തസ്തികകളിലായി 183 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
താഴെപ്പറയുന്ന തസ്തികകളിലാണ് നിയമനം:
അസിസ്റ്റൻറ് (ലീഗൽ): മൂന്ന് ഒഴിവ്,
ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്): 106 ഒഴിവ്,
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -I: ഒരു ഒഴിവ്,
ഫാം മാനേജർ: മൂന്ന് ഒഴിവ്,
ജൂനിയർ എൻജിനീയർ: ഒരു ഒഴിവ്,
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്: ഏഴ് ഒഴിവ്,
ടെക്സ്റ്റൈൽ ഡിസൈനർ: ഒരു ഒഴിവ്,
ടെക്നിക്കൽ സൂപ്രണ്ട് (വീവിങ്): ഒരു ഒഴിവ്,
ഒാഫിസ് സൂപ്രണ്ട്: ആറ് ഒഴിവ്,
ഇൻസ്ട്രക്ടർ (മറൈൻ എൻജിനീയറിങ്): ഒരു ഒഴിവ്,
ടെക്നിക്കൽ ക്ലർക് (ഇക്കണോമിക്സ്): ഒരു ഒഴിവ്,
ഫീൽഡ്മാൻ: മൂന്ന് ഒഴിവ്,
ഫോർമാൻ (ഹോർട്ടികൾചർ): രണ്ട് ഒഴിവ്,
അസിസ്റ്റൻറ് ഡിസൈനർ: 10 ഒഴിവ്,
ഡെപ്യൂട്ടി റെയ്ഞ്ചർ: ആറ് ഒഴിവ്,
അസിസ്റ്റൻറ് എൻജിനീയർ: മൂന്ന് ഒഴിവ്,
ജൂനിയർ കെമിസ്റ്റ്: മൂന്ന് ഒഴിവ്,
മെഡിക്കൽ അറ്റൻഡൻറ്: 14 ഒഴിവ്,
ലേഡി മെഡിക്കൽ അറ്റൻഡൻറ്: എട്ട് ഒഴിവ്,
ലബോറട്ടറി അസിസ്റ്റൻറ്: രണ്ട് ഒഴിവ്,
ടെക്നിക്കൽ അസിസ്റ്റൻറ്: ഒരു ഒഴിവ്.
100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
ht t p : //ssconline. nic. in എന്ന വിലാസത്തിൽ അപേക്ഷിക്കുകയും അപേക്ഷയുടെ പ്രിൻറ്ഒൗട്ട് മറ്റ് രേഖകൾ സഹിതം ബന്ധപ്പെട്ട എസ്.എസ്.സി റീജനൽ ഒാഫിസിൽ എത്തിക്കുകയും വേണം. (The Regional Director, Staff Selection Commission, Karnataka Kerala Region, 1st Floor, E‟ Wing, Kendriya Sadan, Koramangala, BENGALURU – -560 034).
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ 07, 2017
കൂടുതൽ വിവരങ്ങൾക്ക് http://ssckkr.kar.nic.in/ കാണുക.