സെക്യൂരിറ്റി ഗാർഡ് – ഇൻറർവ്യൂ 27-ന്

എറണാകുളം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്കാലിക നിയമനം നടത്തുന്നു. 40 മുതൽ 60 വയസ്സ് വരെ പ്രായപരിധിയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
താല്പര്യമുള്ളവർക്ക് 27-ന് നടക്കുന്ന വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30-ന് ആവശ്യമായ രേഖകൾ സഹിതം കടവന്ത്ര ഗാന്ധിനഗറിലെ (മാവേലി റോഡ്) വനിതാ വികസന കോർപ്പറേഷൻ മേഖലാ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 9496015008, 9496015011, 9496015007





