സെക്യൂരിറ്റി ഗാർഡ് പരിശീലനവും പ്ലേസ്‌മെന്റും: 100 ഒഴിവുകൾ

Share:

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പും കോഴിക്കോട് പ്രി റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററുമായി ചേർന്ന് പട്ടികജാതിയിൽപ്പെട്ട 100 ഉദ്യോഗാർത്ഥികൾക്ക് സെക്യൂരിറ്റി ഗാർഡ് പരിശീലനവും പ്ലേസ്‌മെന്റും നൽകുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. സെക്യൂരിറ്റി ഗാർഡ് ജോലികൾ ചെയ്യാൻ തല്പരരായ 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും ഈ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് വിദ്യാഭ്യാസ യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, നാല് പാസ്‌പോർട്ട് സൈസ് ഫോട്ടോ,.വെള്ളക്കടലാസിലുളള അപേക്ഷ എന്നിവ സഹിതം അപേക്ഷ നൽകണം.

അവസാന തീയതി ഓഗസ്റ്റ് 31.

കൂടുതൽ വിവരങ്ങൾ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ – 0477 2252548.

Share: