സിവില്‍ സര്‍വീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

550
0
Share:

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം പട്ടം പ്ളാമൂട് ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനകേന്ദ്രത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ദ്വിവത്സര സിവില്‍ സര്‍വീസ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വിദ്യാര്‍ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി സ്വയം പഠനം നടത്തുന്നവര്‍ക്കും രണ്ടാംവര്‍ഷ ബാച്ചില്‍ പ്രവേശനം ലഭിക്കും.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസ് അനുസരിച്ചാണ് ക്ളാസുകള്‍ നടത്തുന്നത്. 15,000 രൂപയും സര്‍വീസ് ടാക്സുമാണ് ഓരോ വര്‍ഷത്തെയും ഫീസ്. കൂടാതെ 2000 രൂപ കോഷന്‍ ഡിപ്പോസിറ്റായും നല്‍കേണ്ടതുണ്ട്. ക്ളാസുകള്‍ ജൂണ്‍ 12നു തുടങ്ങും. ജൂണ്‍ ഒന്നുമുതല്‍ പ്രവേശനം തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള, ചാരാച്ചിറ, കവടിയാര്‍ പിഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 2311654, 2313065. വെബ്സൈറ്റ്: www.ccek.org

Share: