ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് ഡിപ്ളോമ കോഴ്സ്

433
0
Share:

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 04962524920), മാള, (കല്ലേറ്റുംകര, 04802720746), മറ്റക്കര (കോട്ടയം, 04812542022), കല്യാശ്ശേരി (കണ്ണൂര്‍, 04972780287), പൈനാവ് (ഇടുക്കി, 04862232246), കരുനാഗപ്പള്ളി (കൊല്ലം, 04762623597), പൂഞ്ഞാര്‍ (കോട്ടയം, 0482 2209265), കുഴല്‍മന്ദം (പാലക്കാട്, 04922272900) എന്നീ എട്ട് മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ ഡിപ്ളോമ കോഴ്സുകളുടെ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 10 വൈകിട്ട് അഞ്ചുവരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍വഴി അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ്സി/ എസ്ടിക്കാര്‍ക്ക് 100 രൂപ) ജൂണ്‍ 15ന് നാലിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. പ്രവേശന യോഗ്യതയും പ്രോസ്പെക്ടസും മറ്റ് വിശദവിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും .

Share: