വനിതാ സ്‌കൂള്‍ കൗണ്‍സലര്‍ നിയമനം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പദ്ധതി 2025 -26 നിര്‍വഹണത്തിൻറെ ഭാഗമായി വനിതാ സ്‌കൂള്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 10 സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലേക്കാണ് നിയമനം.
മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എം എസ് ഡബ്ല്യു, എം എ/എം എസ് സി സൈക്കോളജി, എം എ/എം എസ് സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് അടിസ്ഥാന യോഗ്യത. കൗണ്‍സലിംഗില്‍ ഉള്ള പരിചയം അഭികാമ്യം.
ആലപ്പുഴ ജില്ലയില്‍ സ്ഥിര താമസക്കാരിയായ നിശ്ചിത യോഗ്യതയുള്ള 25നും 40നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 24000 രൂപയാണ്പ്രതിമാസ ഹോണറേറിയം.
താൽപര്യമുള്ളവർ ഒക്ടോബര്‍ ഏഴിനുള്ളില്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വെള്ളപേപ്പറിലുള്ള അപേക്ഷ എന്നിവ സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, കോവിഡ് കൊമേഴ്‌സല്‍ ബില്‍ഡിംഗ് ആലപ്പുഴ, ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ 698001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കുക.
ഫോണ്‍: 0477-2960147, 8078297758






