വിഷന്‍ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2024-25 വര്‍ഷത്തില്‍ പ്ലസ് ടു/ വി.എച്ച്.എസ്.സി വിജയിച്ച മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനാണ് അപേക്ഷിക്കേണ്ടത്.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നവര്‍ക്കാണ് സഹായം ലഭിക്കുക. നിശ്ചിത ഗ്രേഡുകള്‍ നേടിയ, കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ അപേക്ഷയും രേഖകളും ആഗസ്റ്റ് 31 നകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

ഫോണ്‍: 0491 2505005

Share: