വിവിധ തസ്തികകളിൽ ഒഴിവുകൾ

Share:

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ ഡിസംബർ 21-നു രാവിലെ 10ന് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അഭിമുഖം നടത്തും.

ബിസിനസ് ഡെവലപ്‌മെൻറ് മാനേജർ (യോഗ്യത :ഡിഗ്രി), ഫ്രാഞ്ചൈസി ഡിവെലപ്‌മെൻറ് എക്‌സിക്യൂട്ടീവ് (യോഗ്യത: എസ് എസ് എൽ സി), അസോസിയേറ്റീവ് കസ്റ്റമർ റിലേഷൻ (യോഗ്യത: ഡിഗ്രി), സെയിൽസ് മാനേജർ (യോഗ്യത: ഡിഗ്രി /പ്ലസ് ടു), കൺസൾറ്റന്റ് ട്രെയിനർ (യോഗ്യത :ഡിഗ്രി /പ്ലസ് ടു) ഡിസ്ട്രിബൂഷൻ ലീഡർ (യോഗ്യത :പ്ലസ് ടു).

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക് 0471-2992609, 8921916220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share: