വിജയം വിരൽത്തുമ്പിൽ…

733
0
Share:
തെളിയിക്കപ്പെട്ട വിജയ മാർഗ്ഗങ്ങൾ

തെളിയിക്കപ്പെട്ട വിജയ മാർഗ്ഗങ്ങൾ

1993 ഏപ്രിൽ 22.

മുംബൈ താജ് ഹോട്ടലിനു മുന്നിലെ പ്രാവിൻ കൂട്ടത്തിനരികിലൂടെ സാവധാനം നടക്കുന്നതിനിടയിൽ എം ആർകൂപ്മേയെർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” ജീവിതത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും എന്ന് ലോകത്തെ പഠിപ്പിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾ ഞാൻ എഴുതിയത്. വിജയിയായവരുടെ ജീവിതത്തിലേക്ക്, കടന്നു ചെല്ലാൻ. അത് പകർത്തി വെക്കാൻ നാല്പത് വർഷങ്ങൾ ഞാൻ ചെലവഴിച്ചു. നൂറോളം ഭാഷകളിൽ ഇതിനകം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തെചെറിയ സംസ്ഥാനത്തിൻറെ ഭാഷയിൽ ‘വിജയ മാർഗങ്ങൾ’ പ്രസിദ്ധീകരിക്കാൻ ഞാൻ റോയൽറ്റിആവശ്യപ്പെടുന്നില്ല.”

അമേരിക്കൻ പ്രസിഡണ്ട്‌ റൊണാൾഡ് റീഗൻറെ ഉപദേശകൻ വരെ ആയിത്തീർന്ന കൂപ്മേയെർ, ഒരു ഓഫീസ് ബോയ്‌ ആയാണ് ജീവിതം ആരംഭിച്ചത്.

സ്വന്തം അനുഭവത്തിൽ നിന്നും വിജയിയായവരുടെ ചരിത്രത്തിൽ നിന്നും കൂപ്മേയെർ എഴുതിവെച്ചവിജയമാർഗങ്ങൾ ലോകമെമ്പാടുമുള്ളവർ പഠിച്ചു. ജീവിതത്തിൽ പകർത്തിയവർ വിജയം എളുപ്പമാണെന്ന് തിരിച്ചറിഞ്ഞു. കൂപ്മേയെർ പറയുന്നു.

” ജീവിതം നമുക്ക് തനിയെ നിശ്ചയിക്കാവുന്നതെയുള്ളൂ. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോഅതായിത്തീരാം. നിങ്ങൾക്ക് ധനവാകനാകണോ?…പ്രസിദ്ധനാകണോ ?….ആരോഗ്യവാനാകണോ?…സ്നേഹിക്കപ്പെടണോ?…സ്നേഹസമ്പന്നനായ , ഏറ്റവും മതിക്കുന്ന , സ്വഭാവരൂപികരണത്തിൽ ശ്രദ്ധാലുവായ രക്ഷിതാവകണോ?…പ്രഗൽഭനായ അദ്ധ്യാപകൻ?…ഉന്നതനായ വ്യവസായി ?…

എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ അതൊക്കെ നേടിയെടുക്കാൻ ‘തെളിയിക്കപ്പെട്ടവിജയമാർഗങ്ങൾ ‘ ജീവിതത്തിൽ പകർത്തുന്നതിലൂടെ കഴിയും എന്ന് കൂപ്മേയെർ പറയുന്നത് സ്വന്തം ജീവിതംകാട്ടിക്കൊണ്ടാണ്.

പ്രതിമാസം 45 ഡോളർ ശംബളത്തിൽ നിന്നും അമേരിക്കയിലെ ഒരു ശതമാനം വരുന്ന കോടീശ്വരനിലേക്ക് …102കോർപൊറേഷനുകളുടെ ഉപദേശകനായി….

പ്ലാനിംഗ് കമ്മിഷൻ ചെയർമാൻ …എഴുത്തുകാരൻ…പ്രസംഗകൻ ….

ഈ പുസ്തകം വിജയം ഉറപ്പുനല്കുന്നു.

വിധി എപ്പോഴും നമുക്ക് അനുകൂലമാണെന്ന് തിരിച്ചറിയുക.

ഈ പുസ്തകം അത് വ്യക്തമാക്കിത്തരും. തീർച്ച.

http://ebooks.newshunt.com/Ebooks/default/Aasikkunnathu-Engane-Nediyedukkam/b-121046

www.personalitytoday.com

Share: