സ്‌കില്‍ഡ് എൻറര്‍പ്രെണേഴ്‌സ് : പേര് രജിസ്റ്റര്‍ ചെയ്യാം

Share:

കാസര്‍കോട് : മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിങ്്, പ്ലംബിങ്,് ഇലക്ട്രീഷന്‍, കല്‍പ്പണി , വെല്‍ഡിങ്, കാറ്ററിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , മോട്ടോര്‍ വാഹന റിപ്പയറിങ്, ഡ്രൈവിങ്, തെങ്ങ് കയറ്റം എന്നിങ്ങനെയുളള വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും അല്ലാത്തവരെയും പ്രവൃത്തി പരിചയവും തൊഴില്‍ നൈപുണ്യവും ഉളളവരെയും ഇല്ലാത്തവരെയും പഞ്ചായത്തടിസ്ഥാനത്തില്‍ കണ്ടെത്തി കൂടുതല്‍ തൊഴിലവസരങ്ങളും തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങള്‍ (സകീല്‍ഡ് എന്റര്‍പ്രൊണേഴ്‌സ് സെന്ററുകള്‍) സ്ഥാപിക്കും.
ഈ മേഖലകളില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുളളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ,മറ്റ് സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ മുഖാന്തിരം തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും.
വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങളില്‍ അംഗമാകുവാന്‍ താല്പര്യമുളള 18 വയസ്സിനു മുകളില്‍ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രവുമായോ അതാത് താലൂക്കുകളിലെ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം -04994 255749,256090,9495883603, കാസര്‍കോട് താലൂക്ക് വ്യവസായ ഓഫീസ്,-04994 256110

ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസ്, – 0467 2209490, 7902871380,8086762010.

Share: