ലാബ് ടെക്നീഷ്യന്‍ : താല്‍ക്കാലിക നിയമനം

Share:

ഇടുക്കി : കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 8 ന് പകല്‍ 11 മണിക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇൻറ ര്‍വ്യൂ നടക്കും.

40 വയസ്സില്‍ താഴെ പ്രായമുളള എംഎല്‍റ്റി ഡിപ്ലോമ/ ബിഎസ് സി എംഎല്‍റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ (നിര്‍ബന്ധം) എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇൻറര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222978.

Share: