റസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യ൯ ഒഴിവ്

Share:

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യ൯ തസ്ത‌ികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

മാസവേതനം: 22000 രൂപ.

യോഗ്യത: പ്ലസ് ടു സയ൯സ്, ബി.എസ്.സി റസ്പിറേറ്ററി ടെക്നോളജി, ഡിപ്ലോമ ഇ൯ റസ്പിറേറ്ററി ടെക്നോളജി, കേരള ഫാർമസ്യൂട്ടിക്കൽ കൗൺസിൽ രജിസ്ട്രേഷ൯.

പ്രായപരിധി: 20-36.

താൽപര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് നാലിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിനു സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.

രജിസ്ട്രേഷൻ മാർച്ച് നാലിന് രാവിലെ 10 മുതൽ 10.30 വരെ .

Share: