എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു

Share:

ഇക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിന്‌ കീഴില്‍ ഇടുക്കി ജില്ലയില്‍ 2017-18 കാര്‍ഷിക വര്‍ഷത്തില്‍ നടത്തുന്ന കൃഷിച്ചെലവ്‌ സര്‍വ്വെയുടെ വിവരശേഖരണത്തിനായി നിലവിലുള്ള സര്‍ക്കാര്‍ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്‌, എന്നീ താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ താല്‍ക്കാലികമായി ഓരോ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു.

ഇക്കണോമിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌, മാത്തമാറ്റിക്‌സ്‌, കോമേഴ്‌സ്‌ വിത്ത്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

വകുപ്പിന്റെ ഔദ്യോഗിക സര്‍വ്വെകള്‍ ചെയ്‌ത്‌ മുന്‍പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന നല്‍കും.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ (ഓരോ പകര്‍പ്പ്‌ സഹിതം) ഉള്‍പ്പെടെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ ജില്ലാ ഓഫീസില്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ മുമ്പാകെ ഈ മാസം 19ന്‌ രാവിലെ 11 മണിക്ക്‌ അഭിമുഖത്തിന്‌ ഹാജരാകണം.

Share: