യോഗ പ്രകൃതിചികിത്സ: വാക്ക് ഇൻ ഇൻറ്ർവ്യൂ

Share:

തിരുഃ വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും, ഉച്ചയ്ക്ക് 12 മണിക്ക് സാനിറ്റേഷൻ വർക്കർ തസ്തികയിലേക്കും, ഉച്ചയ്ക്ക് 2 മണിക്ക് കുക്ക് അസിസ്റ്റൻറ് തസ്തികയിലേക്കും ഇൻറ്ർവ്യൂ നടക്കും. മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്കും, മറ്റ് തസ്തികകളിലേക്ക് അതത് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് സെക്യൂരിറ്റി, 12 മണിക്ക് മൾട്ടിപർപ്പസ് വർക്കർ, ഉച്ചയ്ക്ക് 2 മണിക്ക് റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇൻറ്ർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. സെക്യൂരിറ്റി, മൾട്ടിപർപ്പസ് വർക്കർ തസ്തികകൾക്ക് എസ്.എസ്.എൽ.സിയും റിസപ്ഷനിസ്റ്റ് തസ്തികയ്ക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തോടെയുള്ള ബിരുദവുമാണ് യോഗ്യത.

ജനറൽ വിഭാഗത്തിന് 40 വയസ്സും, ഒ.ബി.സിക്ക് 43 വയസ്സും, എസ്.സി/എസ്.ടി വിഭാഗത്തിന് 45 വയസ്സുമാണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നിശ്ചിത സമയത്ത് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 7306258896

Tagsyoga
Share: