യു.ഡി ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു

തിരുഃ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ യു.ഡി ക്ലർക്ക് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വകുപ്പ് തലവൻ നല്കുന്ന നിരാക്ഷേപ പത്രം, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144 നമ്പർ ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ എന്നിവ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ്, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം – 35 വിലാസത്തിൽ ഒക്ടോബർ 15 വൈകിട്ട് 5 ന് മുൻപ് അപേക്ഷ ലഭിക്കണം.
വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in





