ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ്
നാഷണൽ ഹാൻഡിക്യാപ്ഡ് ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ (എൻഎച്ച്എഫ്ഡിസി), കേന്ദ്ര സർക്കാർ സോഷ്യൽ ജസ്റ്റീസ് ആൻഡ് എംപവർമെന്റ് മന്ത്രാലയത്തിന്റെ ഡിപ്പാർട്ടുമെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്സണൽ വിത്ത് ഡിസെബിലിറ്റീസിനു വേണ്ടി ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും സ്കോളർഷിപ്പ് നൽകുന്നതിനു അപേക്ഷകൾ ക്ഷണിച്ചു.
ഈ പദ്ധതി അനുസരിച്ചു 2500 സ്കോളർഷിപ്പുകൾ ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രഫഷണൽ കൂടാതെ ടെക്നിക്കൽ കോഴ്സുകളിലും പഠിക്കുന്ന ഭിന്നശേഷിക്കാരായ അർഹരായ വിദ്യാർഥികൾക്കു ലഭിക്കും.. 30 ശതമാനം സ്കോളർഷിപ്പുകൾ പെണ്‍കുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർഥിനികൾ ഇല്ലാത്തപക്ഷം ആണ്‍കുട്ടികൾക്ക് മാറ്റിക്കൊടുക്കും. ക്വാർട്ടറിലി അടിസ്ഥാനത്തിൽ മുൻ ക്വാർട്ടറിലേക്കുള്ള അപേക്ഷകൾ ലഭിച്ചതിനു നൽകും. അപേക്ഷയുടെ മുൻകൂർ കോപ്പി അപേക്ഷകർ www.nhfdc.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനിലും സമർപ്പിക്കണം .
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ ഇതേ പോലുള്ള കോഴ്സുകളുടെ ഫീസ് പരിധിയിൽ മടക്കി നൽകാത്ത ഫീസിന്റെ തിരിച്ചു നൽകൽ പരിമിതപ്പെടുത്തി. വിദ്യാർഥികൾക്ക് മെയിന്റനൻസ് അലവൻസ് പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്ക് പ്രതിമാസം 2500 രൂപ നിരക്കിൽ 10 മാസത്തേക്ക് നൽകും. പ്രഫഷണൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് പ്രതിമാസം 3000 രൂപ വീതവും ഒരു അധ്യയന വർഷത്തിൽ നൽകും. പുസ്തകം / സ്റ്റേഷനറി അലവൻസുകൾ പ്രഫഷണൽ ബിരുദ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് പ്രതിവർഷം 6000 രൂപയും പ്രഫഷണൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് പ്രതിവർഷം 10000 രൂപ നിരക്കിലും നൽകും. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് അധിക സാന്പത്തിക സഹായം നൽകും.
ഓണ്‍ലൈനിൽ ഫയൽ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട് അവർ പഠിക്കുന്ന സ്ഥാപനമേധാവി ശിപാർശ ചെയ്ത്, നാഷണൽ ഹാൻഡികാപ്ഡ് ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ (എൻഎച്ച്എഫ്ഡിസി), യൂണിറ്റ് നന്പർ 11, ഗ്രൗണ്ട് ഫ്ളോർ, ഡിഎൽഎഫ് പ്രൈം ടവർ, ഓഖ്ല ഫേസ് 1, ന്യൂ ഡൽഹി – 110020 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.nhfdc.nic.in