ഫോട്ടോഗ്രാഫർ: പാനലിലേക്ക് അപേക്ഷിക്കാം

Share:

കോഴിക്കോട്: ഇൻ ഫര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍സ് വകുപ്പിൻ്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ സർക്കാർ പരിപാടികളുടെ കവറേജ് നിർവഹിക്കുന്നതിന് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ രൂപീകരിക്കുന്നു. ഇതിനായി യോഗ്യതയുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി പ്രൊഫഷണൽ നിലവാരത്തിലുള്ള ഡിജിറ്റൽ ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന.

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കു മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ആവശ്യമായ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇതിന് മുമ്പ് ജൂണിൽ പാനലിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷ നൽകണം.

അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2026 ആഗസ്റ്റ് 7 നകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പാനൽ തയ്യാറാക്കുക. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡി 1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020. ഫോണ്‍- 0495- 2370225. ഇ-മെയില്‍: dio.prd@gmail.com.

Share: