പ്രോജക്ട് എൻജിനീയർ നിയമനം

Share:

എറണാകുളം : വി എഫ് പി സി കെയിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനീയർ നിയമനത്തിനായി അഭിമുഖം നടത്തും.സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമാണ് യോഗ്യത.സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ,അസിസ്റ്റൻ റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റാങ്കിൽ സേവനമനുഷ്ഠിച്ച് അടുത്തിടെ വിരമിച്ചവർക്കും,സിവിൽ ജോലികളുടെ മേൽനോട്ടത്തിൽ മികച്ച പരിചയസമ്പത്തുള്ളവർക്കും മുൻഗണന.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സമീപകാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 14 ന് രാവിലെ 9.30 മുതൽ 12.30 വരെ കാക്കനാട്,വി എഫ് പി സി കെ ആസ്ഥാനത്ത് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2881333.

Share: