പ്രവാസികള്‍ക്ക് സംരംഭകത്വ ശില്‍പശാല

Share:

കോഴിക്കോട് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെൻ റ ര്‍ സെപ്റ്റംബര്‍ 25ന് ജില്ലയില്‍ നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട് സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും.

സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം.
ഫോണ്‍: 0471-2770534, 8592958677.
ഇമെയില്‍: nbfc.coordinator@gmall.com

Share: